എന്തു ചെയ്യേണ്ടു !!!
അരുണകിരണമാം നിന്‍ ചെറു പൊന്പുഞ്ചിരിയില്‍
പെയ്തു തീര്‍ന്നെന്‍ അഴലിന്‍ മുകിലുകള്‍
ചൊരിയുന്ന ഈ മാരിയോ നിന്‍ ചിരിയിന്‍ ശോഭയോ,
ഏതു ഞാന്‍ ഗവനിക്കുകെന്‍ കുഞ്ഞേ
ഈ കലാപ മാരിയില്‍ രണം ചുവപ്പിച്ച രാവില്‍
എന്‍ കയ്യില്‍ വന്നു വീണ കുഞ്ഞേ
നിന്നെ ഞാന്‍ തലോടാനോ ...
നിന്‍ പിതാവിന്‍ ചോരയല്ലയോ ഇപ്പോഴെന്‍ കയ്യില്‍
പോററണോ ഞാന്‍ നിന്നെ തള്ളണോ
താതന്‍ തന്‍ നിണത്തിന്‍
വിലയെന്നില്‍ നിന്നെടുക്കുമോ
നാളെയൊരിക്കല്‍ നീ